Tuesday 4 November 2014

നവംബർ 4
  • 1769 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
  • 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
  • 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
  • 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി
  • 1945 - യുനെസ്കോ സ്ഥാപിതമായി.
  • 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
  • 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 - ഡെൽ സ്ഥാപിതമായി.

No comments:

Post a Comment