Tuesday 11 November 2014

നവംബര്‍ 11, ദേശീയ വിദ്യാഭ്യാസ ദിനം

മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം  ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുകയാണ്.ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിക്കാനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൌലാനാ അബ്ദുള്‍ കലാം ആസാദ്. വ്യത്യസ്തമായ പല ധാരകളിലൂടെ പല തലങ്ങളില്‍ വിദ്യാഭ്യാസം നടന്നിരുന്ന ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസത്തിന്‍റെ ശക്തമായ ഏകരൂപം ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. സൌജന്യ പ്രൈമറി വിദ്യാഭ്യാസവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശക്തി കേന്ദ്രങ്ങളും അദ്ദേഹത്തിന്‍റെ ചിന്തയില്‍ നിന്ന് ഉദയം കൊണ്ടതാണ്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ജാതിമത പ്രാദേശിക ലിംഗ ഭേദമന്യേ മതിയായ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയെടുത്തത് മൌലാനാ അബ്ദുള്‍ കലാം ആസാദായിരുന്നു. ഇത് 1986 ല്‍ നിയമമായി വരികയും 1992 ല്‍ പരിഷ്കരിക്കുകയും ചെയ്തു.
പത്ത് + രണ്ട് + 3 എന്ന വിദ്യാഭ്യാസ ഘടന ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു.ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം കാത്തുകിടക്കുന്ന വിദ്യാഭ്യാസ അവകാശ ബില്‍ സൌജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന ഒന്നാണ്.
രാജ്യത്തിന്‍റെ സമ്പത്ത് ബാങ്കുകളിലല്ല, പ്രാഥമിക സ്കൂളുകളിലാണ് എന്ന് മൌലാന പറയാറുണ്ടായിരുന്നു. അയല്‍‌പക്ക സ്കൂള്‍, പൊതുസ്കൂള്‍ തുടങ്ങിയ സംവിധാനങ്ങളുടെയും പ്രയോക്താവായിരുന്നു അദ്ദേഹം

No comments:

Post a Comment