Wednesday 29 July 2015




    🌻എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം പണിയെടുക്കുക. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍.
   🌻 സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല. അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാകണം.
    🌻നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.
    🌻എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല്‍ കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും.
    🌻വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.
   🌻 വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.
    🌻സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം.
    🌻നമ്മള്‍ ഒരോരുത്തരുടേയും കഴിവുകള്‍ ഒരുപോലെയല്ല. എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ്.
   🌻 മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മനഃസാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.
    🌻ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസുവേണം.
   🌻 എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.
    🌻കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.
   🌻 ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.
    🌻വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന്‍ ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക എന്നത് മാത്രമാണ്.
    🌻സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്‍ത്തിയിലേക്കും.
   🌻 ഒരാളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍. ഒരാളെ വിജത്തിലേക്കു എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്.
   🌻 ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.
   🌻 പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.
   🌻 സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്.
   🌻 നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.
    🌻കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.
   🌻 ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത് സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ്.

Wednesday 22 July 2015


ചാന്ദ്രദിന ക്വിസ്സ്

 

ഒന്നാംസ്ഥാനം.  സജിന പി.എ




രണ്ടാം സ്ഥാനം, ആയിഷത്ത് ഫാത്തിമ




മൂന്നാം സ്ഥാനം. ആവണി മധുസൂദനന്‍



          ചാന്ദ്രദിനം ജൂലൈ 21


                        മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
             "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തി വരുന്നു.



                                                      അപ്പോളോ- 11
 http://history.nasa.gov/ap11ann/kippsphotos/KSC-69PC-442.jpg