Wednesday 22 July 2015

          ചാന്ദ്രദിനം ജൂലൈ 21


                        മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
             "ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തി വരുന്നു.



                                                      അപ്പോളോ- 11
 http://history.nasa.gov/ap11ann/kippsphotos/KSC-69PC-442.jpg


         
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11.ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടുനീൽ ആംസ്ട്രോങ്എഡ്വിൻ ആൾഡ്രിൻമൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.  

ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചുഈ സമയംകൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നുജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.



                                                 നീൽ ആംസ്ട്രോങ്
 http://www.aerospaceguide.net/spacehistory/neil_armstrong.jpg

       ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും  പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആണ് നീൽ ആംസ്ട്രോങ്( ഓഗസ്റ്റ് 5, 1930). ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനാണ്. ഇദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശയാത്ര 1966ൽ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു.
  രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ൽ മിഷൻ കമാന്റർ പദവിയിൽ ചന്ദ്രനിലേയ്ക്ക്. ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ ആസമയത്ത് മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു.
ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫഓർ എഅയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്.



                                              ചന്ദ്രയാൻ 1

 http://www.chandrayaanfilm.com/wallpaper/M_scenefromChandrayaan.jpg

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (.എസ്.ആറ്.) 2008 ഒക്ടോബർ 22ന് കൃത്യം6.22ന്‌ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍ആയിരത്തോളം.എസ്.ആർ.. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നുചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്.വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവുംചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ളചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസമൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു







No comments:

Post a Comment