Thursday 22 January 2015



ഷിറിബാഗിലു സ്‌കൂള്‍ യു.പി.യാക്കാന്‍ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് നാളെ

കാസര്‍കോട്: ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ യു.പി.യായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ.യും നാട്ടുകാരും 23-ന് ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10ന് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്തുനിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

1920-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഇപ്പോള്‍ അഞ്ചുവരെയാണുള്ളത്. കന്നട, മലയാളം വിഭാഗങ്ങളിലായി 355 വിദ്യാര്‍ഥികളുണ്ട്. 1987-ല്‍ സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്ത് അഞ്ചാംക്ലാസ് തുടങ്ങി. ക്ലാസ് മുറികളുടെയും മറ്റും അഭാവം നിമിത്തം വര്‍ഷങ്ങളായി ആറ്, ഏഴ് ക്ലാസുകള്‍ ആരംഭിച്ചില്ലെന്ന് പി.ടി.എ. അറിയിച്ചു. മധൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 6.67 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള സ്‌കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ സ്‌കൂളില്‍നിന്ന് അഞ്ചാം ക്ലാസ് കഴിഞ്ഞ് കിലോമീറ്ററോളം യാത്രചെയ്താണ് മറ്റ് ക്ലാസുകളിലേക്ക് കുട്ടികള്‍ പോകുന്നതെന്നും അവര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്ര റൈ, പഞ്ചായത്തംഗം ഷാഫി പുളിക്കൂര്‍, പി.ടി.എ. പ്രസിഡന്റ് എ.കെ.എം.ഹനീഫ്, പി.എം.എ.ഖാദര്‍, കുഞ്ഞിക്കോയ തങ്ങള്‍, പി.ടി.ബെന്നി എന്നിവര്‍ പങ്കെടുത്തു.





Monday 19 January 2015


ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി. സ്കൂള്‍ കുട്ടികള്‍ നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടം




ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി. സ്കൂള്‍ കുട്ടികള്‍ നടത്തിയ റണ്‍ കേരള റണ്‍ കൂട്ടയോട്ടം വാര്‍ഡ്‌ മെമ്പര്‍ ഷാഫി പുളിക്കൂര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് എ കെ. മുഹമ്മദ്‌ ഹനീഫ് , ഹെട്മിസ്സ്ട്രെസ്സ് ലീലാമണി എസ്, ഷീല പി.വി , ബെന്നി പി.ടി., രാധാകൃഷ്ണ നായിക്ക് , സൂര്യ കല പി.ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
5 Attachments

Thursday 15 January 2015


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി

               സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ് ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു

Wednesday 7 January 2015

മാതൃഭൂമി ദിനപത്രം [വ്യാഴാഴ്ച]



മാധ്യമം


Tuesday 6 January 2015

ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്യന്നമെന്നു ആവശ്യപെട്ടു മുഖ്യമന്തിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുട്ടികള്‍ കത്തുകള്‍ പോസ്റ്റ്‌ ചെയ്യുന്നു.