Friday 4 December 2015

അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു.


ശിരിബാഗിലൂ: ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളില്‍ നടക്കുന്ന കാസറഗോഡ് ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു. അറബിക് കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ CJHSS ചെമ്മനാട് 89 പോയിന്റുകളോടെ ഒന്നാം സ്ഥാനവും ടി..എച്ച്.എസ്. . നായന്മാര്‍മൂല 83 പോയിന്റുകളോടെ രണ്ടാം സ്ഥാനവും നേടി.      യുപി വിഭാഗത്തില്‍ ചെമ്മനാട് ജമാ‌അത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ 55 പോയിന്റുകളുമായി ഒന്നാം സ്ഥാനവും ടി..എച്ച്. എസ്. എസ്. നായന്മാര്‍മൂല 564 പോയിന്റുകളുമായി രണ്ടാം സ്ഥാനവും നേടി.      എല്‍.പി. വിഭാഗത്തില്‍ ടി..എച്ച്. എസ്. എസ്. നായന്മാര്‍മൂല, ചെമ്മനാട് ജമാ‌അത്ത് ഇംഗ്ലീഷ് മീഡിയം എന്നീ സ്ക്കൂളുകള്‍ 37 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം പങ്കിട്ടു.      സംസ്കൃതോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ എസ്..ജി.കെ. എച്ച് സ്ക്കൂള്‍ 85 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനവും സി.എച്ച്.എസ്. സ്ക്കൂള്‍ ചട്ടഞ്ചാല്‍ 59 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു.പി. വിഭാഗത്തില്‍ 77 പോയിന്റുകള്‍ നേടി. .യു.പി. സ്ക്കൂള്‍ കരിവേടകം ഒന്നാം സ്ഥാനവും എ.യു.പി. സ്ക്കൂള്‍ മുന്നാട് 76 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും നേടി.

Wednesday 25 November 2015

കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]

 Kasaragod Sub District School Kalolsavam
LP Malayalam, Kannada Elocution Subject- JALARAKSHA JEEVA RAKSHA. 

Monday 16 November 2015

കാസർക്കോട് ഉപജില്ല കായിക മേളയിൽ എൽ.പി റണ്ണർ അപ്പ് ട്രോഫി മുൻ മന്ത്രി സി.ടി. അഹമ്മദലി നൽകുന്നു. എ.ൽ.എ മാരായ എൻ, എ നെല്ലിക്കുന്നും കെ. കുഞ്ഞിരാമനും സമീപം


എൽ.പി. മിനി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ തേജസ്സിന് സി.ടി അഹമ്മദലി ട്രോഫി നൽകുന്നു


ഉളിയത്തടുക്ക ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനം


Sunday 25 October 2015


നിര്യാതയായി

ഉളിയത്തടുക്ക. ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ കന്നഡ വിഭാഗം അധ്യാപിക സൂര്യകല പി.ജി. (50)നിര്യാതയായി. പരേതനായ ഗോകുല്‍ദാസിന്റെ ഭാര്യയാണ്. അച്ഛന്‍ പി.ജി.കുഞ്ഞികൃഷ്ണന്‍. അമ്മ പരേതയായ പി.ദേവകി. മകള്‍ ഹര്‍ഷിത പ്ലസ്സ് വണ്‍ വിദ്യാര്‍ഥിനി. സഹോദരങ്ങള്‍ വിജയലക്ഷ്മി, സുധ, മുക്തലത, അനിത. സംസ്കാരം നാളെ (26.10.2015). വിലാസം. കലാനിലയം, പി.എം.എസ് റോഡ് നുള്ളിപ്പാടി.

Thursday 1 October 2015

       ശിരിബാഗിലൂ : ലോക വയോജന ദിനത്തോടുന്ബന്ധിച്ച് ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും സ്കൂളിലെ മുന്‍ അധ്യാപികയും പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഉളിയത്തടുക്കയുടെ മാതാവുമായ യു. രമണി ടീച്ചറെ സ്വവസതിയില്‍ എത്തി ആദരിച്ചു. മധുര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രവീന്ദ്ര റായ് എസ്, ഹെട്മിസ്സ്ട്രെസ്സ് ലീലാമണി എസ്, പി.ടി, ബെന്നി,സൂര്യകല, ലത്തീഫ് മംഗലശ്ശേരി , സ്കൂള്‍ ലീഡര്‍ സജ്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday 29 September 2015

Celebration of U-DISE DAY


തെരഞ്ഞടുപ്പ് ജോലിക്കാരുടെ വിവര ശേഖരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

http://www.edrop.gov.in/
2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ്‌ സൈറ്റായ www.keralabooks.org  ൽ നല്കിയിട്ടുണ്ട്.

Wednesday 19 August 2015


ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലേക്കുള്ള  സൌജന്ന്യ മാതൃഭുമി പത്രം GCC ഗ്രൂപ്പ്‌ ഉളിയത്തടുക്ക സ്കൂള്‍ ലീഡര്‍ സജിനക്കു നല്‍കി ഉല്ഘാടനം ചെയ്യുന്നു. ഹെട്മിസ്ട്രസ്സ്  ലീലാമണി ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ് മജീദ്‌, ഹാരിസ് എസ്.കെ , ഇസ്മായീല്‍ ചൂരി,അസ്‌ലം ,സാദിക്ക് ഷാലിമാര്‍,ഹംസ ഉളിയത്തടുക്ക എന്നിവര്‍സംബന്ധിച്ചു .

Wednesday 29 July 2015




    🌻എന്റെ മരണ ദിവസം അവധി പ്രഖ്യാപിക്കരുത്. പകരം ഒരു ദിവസം അധികം പണിയെടുക്കുക. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍.
   🌻 സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല. അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാകണം.
    🌻നിന്റെ ആദ്യ വിജയത്തിനു ശേഷം നീ വിശ്രമിക്കരുത്. കാരണം രണ്ടാം തവണ നീ പരാജയപ്പെട്ടാല്‍ നിന്റെ ആദ്യ ജയം ഭാഗ്യം മാത്രമാണെന്നു പറയാന്‍ ഒരുപാട് നാക്കുകളുണ്ടാകും.
    🌻എല്ലാ പക്ഷികളും മഴപെയ്യുമ്പോള്‍ ഒരു അഭയസ്ഥാനം കണ്ടെത്തും. എന്നാല്‍ കഴുകന്‍ മാത്രം മഴക്കപ്പുറത്ത് കാര്‍മേഘങ്ങള്‍ക്കും മുകളിലൂടെ പറക്കും.
    🌻വിജയത്തിന്റെ നിര്‍വചനം വളരെ ശക്തമാണെങ്കില്‍ തോല്‍വി ഒരിക്കലും ആരെയും മറികടക്കില്ല.
   🌻 വിജയം ആസ്വദിക്കണമെങ്കില്‍ മനുഷ്യന് പ്രയാസങ്ങള്‍ ആവശ്യമാണ്.
    🌻സൂര്യനെപ്പോലെ തിളങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം.
    🌻നമ്മള്‍ ഒരോരുത്തരുടേയും കഴിവുകള്‍ ഒരുപോലെയല്ല. എന്നാല്‍ നമ്മുടെ കഴിവുകള്‍ വളര്‍ത്താന്‍ ലഭിക്കുന്ന അവസരം ഓരോരുത്തര്‍ക്കും തുല്യമാണ്.
   🌻 മനഃസാന്നിധ്യമില്ലാതെ ഒന്നിലും വിജയിക്കാന്‍ കഴിയില്ല. മനഃസാന്നിധ്യമുള്ള ഒന്നില്‍ പരാജയവുമുണ്ടാകില്ല.
    🌻ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ഏകാഗ്രമായ മനസുവേണം.
   🌻 എക്‌സലന്‍സ് എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയയുടെ ഫലമായുള്ളതാണ്. ഒരു ദിവസം സംഭവിക്കുന്ന ഒന്നല്ല.
    🌻കഠിനാധ്വാനികളെ മാത്രമാണ് ദൈവം സഹായിക്കുന്നത് എന്നത് സാര്‍വലൗകിക തത്വമാണ്.
   🌻 ഒരു പ്രശ്‌നം വന്നുപെടുമ്പോള്‍ ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത്. അഥവാ അതു സംഭവിച്ചാല്‍ ആ പ്രശ്‌നം നമ്മെ തോല്‍പ്പിക്കുകയാണ്.
    🌻വിജയത്തിന്റെ നിദാനം ക്രിയാത്മകത മാത്രമാണ്. ഒരു അധ്യാപകന്‍ ചെയ്യേണ്ടുന്നത് കുട്ടികളിലെ ക്രിയാത്മകത വളര്‍ത്തുക എന്നത് മാത്രമാണ്.
    🌻സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നം പിന്നീട് ചിന്തയിലേക്ക് എത്തിക്കും. ചിന്ത പ്രവര്‍ത്തിയിലേക്കും.
   🌻 ഒരാളെ തോല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍. ഒരാളെ വിജത്തിലേക്കു എത്തിക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്.
   🌻 ക്ലേശം എന്നത് വിജയത്തിന്റെ കാതലാണ്.
   🌻 പ്രയാസങ്ങള്‍ എന്നത് പൊതുവായ ഒന്നാണ്. എന്നാല്‍ ആ പ്രയാസത്തോടുള്ള നമ്മുടെ മനോഭാവമാണ് നമ്മെ വ്യത്യസ്ഥമാക്കുന്നത്.
   🌻 സ്വയം തിരിച്ചറിവിലൂടെ മാത്രമാണ് സ്വന്തത്തോടുള്ള ആദരവുണ്ടാവുന്നത്.
   🌻 നമ്മുടെ വിലപ്പെട്ട ഇന്നിനെ നമുക്ക് ത്യജിക്കാം. അതിലൂടെ നമ്മുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കും.
    🌻കൂടുതല്‍ അര്‍പ്പണ ബോധത്തോടെയുള്ള സ്ഥിര പരിശ്രമത്തിലൂടെ നിങ്ങള്‍ക്ക് പരാജയത്തെ മറികടക്കാം.
   🌻 ചോദ്യം ചോദിക്കാന്‍ നാം കുട്ടികളെ അനുവദിക്കണം ജിജ്ഞാസയെന്നത് സര്‍ഗ്ഗ ശേഷിയുടെ അടയാളമാണ്.

Wednesday 22 July 2015


ചാന്ദ്രദിന ക്വിസ്സ്

 

ഒന്നാംസ്ഥാനം.  സജിന പി.എ




രണ്ടാം സ്ഥാനം, ആയിഷത്ത് ഫാത്തിമ




മൂന്നാം സ്ഥാനം. ആവണി മധുസൂദനന്‍