Friday 26 June 2015

അന്താരാഷ്ട്ര  ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു സ്കൂളില്‍ നടന്ന പ്രതിജ്ഞ

ലഹരി പൊതി-          വീഡിയോ പ്രദര്‍ശനം


              ജൂണ്‍ 26 - ലോക മയക്കുമരുന്നു വിരുദ്ധ ദിനം! ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലോകമെങ്ങും ബോധവത്കരണവും പ്രതിഷേധവും വര്‍ദ്ധിച്ചു വരുന്നു. എന്നിട്ടും ലഹരി വസ്തുക്കളുടെ ഉല്പാദനവും ഉപഭോഗവും കുറയുന്നില്ല എന്നതാണ് സത്യം.

മയക്കു മരുന്നുകളുടെ ഉപയോഗം ശരീരത്തേയും മനസ്സിനേയും അങ്ങനെ ജീവിതത്തേയും ബാധിക്കുന്നു. ഉന്മേഷത്തിനായി കഴിക്കുന്ന ഇത്തരം ദോഷവസ്തുക്കള് വാസ്തവത്തില്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം തളര്‍ത്തുന്നു, ആവേശം കെടുത്തുന്നു.

ലഹരി വസ്തുക്കള്‍ കിട്ടാതാക്കുകയാണ് ബോധവത്കരണത്തേക്കാള്‍ ചിലപ്പോള്‍ ഗുണം ചെയ്യുക. അപ്പോള്‍ വ്യാജന്മാര്‍ വരും കള്ളക്കടത്ത് വര്‍ദ്ധിക്കും എന്നൊരു മറുന്യായവും കാണാതിരുന്നുകൂട.




Thursday 25 June 2015

വായനാ വാരാചരണ സമാപനം ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവ് ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു.


Monday 22 June 2015

വിദ്യാരംഗം  കലാസാഹിത്യവേദി കന്നഡ സാഹിത്യകാരനും പത്ര പ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്യുന്നു.



വായന വാരാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം

Thursday 18 June 2015


വായനദിനം 

1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

ജീവിതരേഖ
ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.


നാരായണ പണിക്കരെപ്പറ്റി

ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.


Tuesday 2 June 2015

DIGITAL TEXT BOOKS FOR STD I -X

http://www.dct.kerala.gov.in/it/home/nextPage
ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന്