Thursday 16 October 2014

ശിരിബാഗിലു ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂള്‍     സ്കൂള്‍ കായികമേള ആരംഭിച്ചു.

    ഉളിയത്തടുക്ക. ഷിറിബാഗിലു ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂള്‍ സ്കൂള്‍കായികമേളക്ക് തുടക്കം കുറിച്ചു. മധൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രവീന്ദ്ര റായ്‌ മാര്‍ച്ച് ഫാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഷാഫി പുളിക്കൂര്‍, കാസര്‍കോട് ബി.പി.ഒ ജോയി ജി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ക്കൂള്‍ ലീഡര്‍ മത്സരാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെട്മിസ്സ്ട്രസ്സ് ലീലാമണി എസ്‌ സ്വാഗതം പറഞ്ഞു. പി.ടി.ബെന്നി, ലത്തീഫ് മംഗലശ്ശേരി, ഷീല പി.വി എന്നിവര്‍ നേത്രത്വം നല്‍കി. ബി.ആര്‍.സി. റിസോഴ്സ് ടീച്ചര്‍ ജേക്കബ്, അബ്ദുല്‍ ഹമീദ്‌, നൂറുദ്ദീന്‍ എന്നിവര്‍ ഒഫീഷ്യല്‍സായി സേവനമാനുഷ്ട്ടിച്ചു. മല്‍സരം വെള്ളിയാഴ്ച്ച അവസാനിക്കും.

    സ്കൂള്‍ കായികമേള...   മാര്‍ച്ച് പാസ്റ്റിന് ചീഫ്ഗെസ്റ്റ് സല്യൂട്ട് സ്വീകരിക്കുന്നു
സ്കൂള്‍ കായികമേള... മാര്‍ച്ച് പാസ്റ്റിന് തുടക്കം

സ്കൂള്‍ കായികമേള പതാക ഉയര്‍ത്തല്‍

‍ആരാകും ഒന്നാമന്‍....?
മാര്‍ച്ച് പാസ്റ്റിന് ഒരുങ്ങുന്ന കുട്ടികളെ വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കുന്നു.

ഓണ്‍ യുവര്‍ മാര്‍ക്ക്‌......


ഞാന്‍ മുമ്പില്‍....
പ്രതിഭകള്‍ക്ക് പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. മജീദ് മെഡലുകള്‍ സമ്മാനിക്കുന്നു.

പ്രതിഭകള്‍ക്ക് ബി.ആര്‍.സി റിസോര്‍സ് അംഗം ശ്രീ. ജേക്കബ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.

No comments:

Post a Comment