Thursday, 30 October 2014
Wednesday, 29 October 2014
Monday, 27 October 2014
Kerala Teacher Eligibility Test (K-TET) 2014
Answer key:
Category I
Category II
Category III
Category IV
Sunday, 26 October 2014
ന്യൂമാറ്റ്‌സ് (NuMATS)പദ്ധതിയിലേക്ക് സബ്ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.
സര്‍ക്കുലര്‍ CLICK HERE
.
Saturday, 25 October 2014
Thursday, 23 October 2014
കാസറഗോഡ് ഉപജില്ലയിലെ എല്‍.പി.വിഭാഗം ബെസ്റ്റ് ബ്ളോഗ് അവാര്‍ഡ് ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. വി. കൃഷ്ണകുമാറില്‍ നിന്നും സ്വീകരിക്കുന്നു. |
കാസറഗോഡ് ഉപജില്ലാതല ബ്ളോഗ് ഉല്‍ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള നിര്‍വഹിക്കുന്നു. |
ഉദ്ഘാടന പ്രസംഗം നടത്തുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള |
ഐ.ടി.അറ്റ് സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീ.എം.പി.രാജേഷ് മുഖ്യപ്രഭാഷണം നടത്തുന്നു. |
ബ്ളോഗിന്റെ അനന്തസാധ്യതകള്‍ വിശദീകരിക്കുന്ന
ഡോ. പി. വി. കൃഷ്ണകുമാര്‍
|
നിറഞ്ഞ സദസ്സ് |
Tuesday, 21 October 2014
വിവരവിനിമയ സാങ്കേതികവിദ്യ
ചെറിയകളികളിലൂടെ, കൊച്ചുപ്രവര്‍ത്തനങ്ങളിലൂടെ കമ്പ്യൂട്ടര്‍ പരിശീലനം നേടുകവഴി ജീവിതത്തിന്റെ സമസ്ഥമേഖലകളിലും സ്വാധീനം ചെലുത്തിയ വിവരവിനിമയ സാങ്കതികവിദ്യ സ്വായത്തമാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും. അനുദിനം വികസിച്ചുകൊണ്ടിരിക്കുകയും, ജീവിതത്തെ മാറ്റിമറിക്കാനാകുംവിധം നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനും നമ്മെ പ്രാപ്തരാക്കുന്നു.
10 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, 5 ലാപ്ടോപ്പുകള്‍, 3 പ്രിന്റര്‍, സ്കാനര്‍ കം ഫോട്ടോസ്റ്റാറ്റ്, എല്‍.സി.ഡി. പ്രൊജക്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. കുട്ടികളുടെ ആകാശവാണി വാര്‍ത്തകള്‍ വായിക്കാനും അടിയന്തിര അറിയിപ്പുകള്‍ നല്‍കാനും ഉപകരിക്കുന്നു.
Monday, 20 October 2014
സ്കൂള്‍തല പ്രവൃത്തിപരിചയ മേള
ഷിറിബാഗിലു ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂളില്‍ സ്കൂള്‍തല പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഷാഫി പുളിക്കൂര്‍ മേള ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ്. അധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനറും ഉപജില്ലാ പ്രവൃത്തിപരിചയ സെക്രട്ടറിയുമായ ബെന്നി.പി.ടി. പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീല പി.വി. നന്ദിപറഞ്ഞു.
Sunday, 19 October 2014
ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ചപ്പോള്‍.......
ഐക്യരാഷ്ട്രസഭ 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ട നിര്‍മാണമാണ് 2014 ലെ മുദ്രാവാക്യം
സ്കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു |
കൂടുതല്‍ വേഗത്തില്‍... വാശിയോടെ... |
നാല്
ഹൗസുകളായി തിരിച്ച് ഉപജില്ലാ കായികമേളയിലെ എല്ലാ ഇനങ്ങളിലും മത്സരം
നടത്തുകയും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഹൗസിന് ഈ വര്‍ഷം മുതല്‍
ഏര്‍പ്പെടുത്തിയ റോളിംഗ് ട്രോഫി സമ്മാനിക്കുകയും ചെയ്തു. വിജയികള്‍ക്ക്
ഹെഡ്മിസ്ട്രസ് ലീലാമണി എസ്. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യഥാക്രമം
82,67,51,35 പോയിന്റുകള്‍ നേടി റെഡ്,ബ്ളൂ,യെല്ലോ,ഗ്രീന്‍ ഹൗസുകള്‍ മികവു
തെളിയിച്ചു.
Saturday, 18 October 2014
കാസറഗോഡ് ഉപജില്ലാ ശാസ്ത്രോല്‍സവം ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍അവസാന തിയ്യതി 30/10/2014.
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നടത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 17 October 2014
ഒക്ടോബർ 17
- 1604 - ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
- 1933 - ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
- 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
- 1979 - മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
- 1989 - സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
Thursday, 16 October 2014
സ്കൂള്‍ കായികമേള... മാര്‍ച്ച് പാസ്റ്റിന് തുടക്കം |
സ്കൂള്‍ കായികമേള പതാക ഉയര്‍ത്തല്‍
|
ആരാകും ഒന്നാമന്‍....? |
മാര്‍ച്ച് പാസ്റ്റിന് ഒരുങ്ങുന്ന കുട്ടികളെ വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കുന്നു. |
ഓണ്‍ യുവര്‍ മാര്‍ക്ക്...... |
ഞാന്‍ മുമ്പില്‍.... |
പ്രതിഭകള്‍ക്ക് പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. മജീദ് മെഡലുകള്‍ സമ്മാനിക്കുന്നു. |
പ്രതിഭകള്‍ക്ക് ബി.ആര്‍.സി റിസോര്‍സ് അംഗം ശ്രീ. ജേക്കബ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. |
Tuesday, 14 October 2014
കാസറഗോഡ് ഉപജില്ലാ സ്കൂള്‍ സ്പോര്‍ട്സ് ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ അവസാന തിയ്യതി 20/10/2014 രെജിസ്ട്രേഷന്‍ നടത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കാസറഗോഡ് ഉപജില്ലാ ശാസ്ത്രോല്‍സവം
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നടത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Monday, 13 October 2014
Subscribe to:
Posts (Atom)