Thursday, 22 January 2015



ഷിറിബാഗിലു സ്‌കൂള്‍ യു.പി.യാക്കാന്‍ ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് നാളെ

കാസര്‍കോട്: ഷിറിബാഗിലു ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ യു.പി.യായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ.യും നാട്ടുകാരും 23-ന് ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10ന് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്തുനിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

1920-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഇപ്പോള്‍ അഞ്ചുവരെയാണുള്ളത്. കന്നട, മലയാളം വിഭാഗങ്ങളിലായി 355 വിദ്യാര്‍ഥികളുണ്ട്. 1987-ല്‍ സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്ത് അഞ്ചാംക്ലാസ് തുടങ്ങി. ക്ലാസ് മുറികളുടെയും മറ്റും അഭാവം നിമിത്തം വര്‍ഷങ്ങളായി ആറ്, ഏഴ് ക്ലാസുകള്‍ ആരംഭിച്ചില്ലെന്ന് പി.ടി.എ. അറിയിച്ചു. മധൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 6.67 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള സ്‌കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ സ്‌കൂളില്‍നിന്ന് അഞ്ചാം ക്ലാസ് കഴിഞ്ഞ് കിലോമീറ്ററോളം യാത്രചെയ്താണ് മറ്റ് ക്ലാസുകളിലേക്ക് കുട്ടികള്‍ പോകുന്നതെന്നും അവര്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്ര റൈ, പഞ്ചായത്തംഗം ഷാഫി പുളിക്കൂര്‍, പി.ടി.എ. പ്രസിഡന്റ് എ.കെ.എം.ഹനീഫ്, പി.എം.എ.ഖാദര്‍, കുഞ്ഞിക്കോയ തങ്ങള്‍, പി.ടി.ബെന്നി എന്നിവര്‍ പങ്കെടുത്തു.





No comments:

Post a Comment