Friday, 19 December 2014

ക്രിസ്തുമസ്സ് ആശംസകള്‍

വര. ജോയല്‍ ബോബി. നാലാം തരം


Wednesday, 17 December 2014

കടപ്പാട്: അനീസ്‌ തൂത

Monday, 8 December 2014

ഡിസംബര്‍ പത്തിന് മനുഷ്യാവകാശ പ്രതിജ്ഞ


ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. രാവിലെ 11 മണിക്കാണ് പ്രതിജ്ഞാ ചടങ്ങ്. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ബോധവത്കരണ സന്ദേശം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് കൈമാറുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ മനുഷ്യാവകാശ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുഴുവന്‍ ജീവനക്കാരും പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ചീഫ് എക്‌സിക്യൂട്ടീവ്മാര്‍ എന്നിവരാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കേണ്ടത്. പ്രതിജ്ഞ ചുവടെ. 

      ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തികൊണ്ടോ, വാക്കുകൊണ്ടോ എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ള വനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

Wednesday, 3 December 2014

കാസറഗോഡ് ഉപജില്ലാ അറബിക് കലോത്സവ വിജയികള്‍

ഫത്തിമത്ത് നിലോഫര്‍.  പദനിര്‍മാണം എ. ഗ്രേഡ് രണ്ടാം സ്ഥാനം


ആമിന. പി. അറബി ഗാനം.   എ. ഗ്രേഡ്


നഫീസത്തുല്‍ മിസ്സിരിയ . ക്വിസ് രണ്ടാം സ്ഥാനം . എ ഗ്രേഡ്


നഫീസത്ത്‌ ഹുസ്ന, ഖദീജത്ത് അസ്മീന. എ ഗ്രേഡ്

{സംഭാഷണം}

 

റഫാന, മനാസ,റാബിയ,ഫാത്തിമ, ദുജാന. എ ഗ്രേഡ് [സംഘ ഗാനം]


Monday, 24 November 2014

Tuesday, 11 November 2014

നവംബര്‍ 11, ദേശീയ വിദ്യാഭ്യാസ ദിനം

മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം  ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുകയാണ്.ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിക്കാനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൌലാനാ അബ്ദുള്‍ കലാം ആസാദ്. വ്യത്യസ്തമായ പല ധാരകളിലൂടെ പല തലങ്ങളില്‍ വിദ്യാഭ്യാസം നടന്നിരുന്ന ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസത്തിന്‍റെ ശക്തമായ ഏകരൂപം ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. സൌജന്യ പ്രൈമറി വിദ്യാഭ്യാസവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശക്തി കേന്ദ്രങ്ങളും അദ്ദേഹത്തിന്‍റെ ചിന്തയില്‍ നിന്ന് ഉദയം കൊണ്ടതാണ്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ജാതിമത പ്രാദേശിക ലിംഗ ഭേദമന്യേ മതിയായ ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം ഉണ്ടാക്കിയെടുത്തത് മൌലാനാ അബ്ദുള്‍ കലാം ആസാദായിരുന്നു. ഇത് 1986 ല്‍ നിയമമായി വരികയും 1992 ല്‍ പരിഷ്കരിക്കുകയും ചെയ്തു.
പത്ത് + രണ്ട് + 3 എന്ന വിദ്യാഭ്യാസ ഘടന ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു.ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം കാത്തുകിടക്കുന്ന വിദ്യാഭ്യാസ അവകാശ ബില്‍ സൌജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന ഒന്നാണ്.
രാജ്യത്തിന്‍റെ സമ്പത്ത് ബാങ്കുകളിലല്ല, പ്രാഥമിക സ്കൂളുകളിലാണ് എന്ന് മൌലാന പറയാറുണ്ടായിരുന്നു. അയല്‍‌പക്ക സ്കൂള്‍, പൊതുസ്കൂള്‍ തുടങ്ങിയ സംവിധാനങ്ങളുടെയും പ്രയോക്താവായിരുന്നു അദ്ദേഹം

Monday, 10 November 2014

Kasaragod SUB Dist Sasthrolsavam 

RESULS

കാസറഗോഡ് ഉപജില്ലാ പ്രവൃത്തിപരിചയ മേളയില്‍ എല്‍.പി. ചോക്ക് നിര്‍മാണത്തില്‍ ഒന്നാംസ്ഥാനം നേടിയ സാദിഖ്


 വുഡ് വര്‍ക്കില്‍ എ ഗ്രഡോടെ രണ്ടാം സ്ഥാനം നേടിയ അജിത്‌ കുമാര്‍ .

Friday, 7 November 2014

കേരളത്തിലെ ആദ്യത്തെ ബ്ലോഗധിഷ്ട്ടിധ ജില്ല പ്രഖ്യാപനം

Wednesday, 5 November 2014

കാസറഗോഡ് ഉപജില്ലാ കായികമേളയില്‍ എല്‍.പി.കിഡ്ഡിസ് ഗേള്‍സ് വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ ഫാത്തിമത്ത് അഫ്രീന

കാസറഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം രജിസ്ട്രേഷന്‍ 7.11.2014 ന്  കുഡ്ലു ശ്രീഗോപാലകൃഷ്ണ ഹൈസ്കൂളില്‍.

Tuesday, 4 November 2014

നവംബർ 4
  • 1769 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
  • 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
  • 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
  • 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി
  • 1945 - യുനെസ്കോ സ്ഥാപിതമായി.
  • 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
  • 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 - ഡെൽ സ്ഥാപിതമായി.

Monday, 3 November 2014

സാക്ഷരം ഉണര്‍ത്തു ക്യാമ്പ്‌ 
സാക്ഷരം പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഉണര്‍ത്തു ക്യാമ്പ് സംഘടിപ്പിച്ചു. മാനസികോല്ലാസവും സര്‍ഗാത്മകശേഷിയും പഠനാഭിമുഖ്യവും വളര്‍ത്താന്‍ ക്യാമ്പിലൂടെ സാധിച്ചു. കാസറഗോഡ് ബി.പി.ഒ. ഇന്‍ചാര്‍ജ്  ജോയി.ജി. ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് എ.കെ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലീലാമണി എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീല.പി.വി. നന്ദിയും പറഞ്ഞു. പി.ടി.എ, മദര്‍പി.ടി.എ. അംഗങ്ങള്‍ സന്നിഹിതരായിരുന്നു.
സാക്ഷരം ഉണര്‍ത്തുക്യാമ്പില്‍ വിജയന്‍ ശങ്കരംപാടി ക്ലാസ്സ്‌ എടുക്കുന്നു.

ബി.പി.ഒ. ഇന്‍ചാര്‍ജ് ജോയി.ജി. ഉത്ഘാടനം ചെയ്യുന്നു.

മുന്‍ ബി.പി.ഒ  ഇബ്രാഹിം മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു

Saturday, 1 November 2014

നവംബര്‍ 1 കേരളപ്പിറവി ദിനം


കേരളപിറവി ദിനത്തോടനുബന്ധിച്ച് കേരളമാതൃക ഒരുക്കാന്‍ നേതൃത്വം നല്കുന്ന അധ്യാപകര്‍

കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തീര്‍ത്ത കേരള മാതൃക



Sunday, 26 October 2014

ന്യൂമാറ്റ്‌സ് (NuMATS)പദ്ധതിയിലേക്ക് സബ്ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.

സര്‍ക്കുലര്‍ CLICK HERE

.

Friday, 24 October 2014

ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര ദിനം 
ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി
സ്റ്റുടന്‍സ്  പാര്‍ക്കില്‍ നടന്ന പ്രശ്നോത്തരി




Thursday, 23 October 2014

കാസറഗോഡ് ഉപജില്ലയിലെ എല്‍.പി.വിഭാഗം ബെസ്റ്റ് ബ്ളോഗ് അവാര്‍ഡ്  ഹെഡ്മിസ്ട്രസ്സ്  ലീലാമണി  എസ്. ഡയറ്റ്  പ്രിന്‍സിപ്പല്‍      ഡോ. പി. വി. കൃഷ്ണകുമാറില്‍ നിന്നും സ്വീകരിക്കുന്നു.
കാസറഗോഡ് ഉപജില്ലാതല ബ്ളോഗ് ഉല്‍ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള നിര്‍വഹിക്കുന്നു.
        ഉദ്ഘാടന പ്രസംഗം നടത്തുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍         ശ്രീ. ടി. ഇ. അബ്ദുള്ള
ഐ.ടി.അറ്റ് സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീ.എം.പി.രാജേഷ് മുഖ്യപ്രഭാഷണം നടത്തുന്നു.
ബ്ളോഗിന്റെ അനന്തസാധ്യതകള്‍ വിശദീകരിക്കുന്ന
ഡോ. പി. വി. കൃഷ്ണകുമാര്‍    
നിറഞ്ഞ സദസ്സ്

Wednesday, 22 October 2014

 ദീപങ്ങളുടെ പ്രഭയില്‍ നാടും വീടും
... ഏവര്‍ക്കും ദീപാവലി ആശംസകള്‍ ...
തിന്‍മയുടെമേല്‍ പരക്കട്ടെ നന്‍മയുടെ വെളിച്ചം

Tuesday, 21 October 2014

 
വിവരവിനിമയ സാങ്കേതികവിദ്യ

     ചെറിയകളികളിലൂടെ, കൊച്ചുപ്രവര്‍ത്തനങ്ങളിലൂടെ കമ്പ്യൂട്ടര്‍ പരിശീലനം നേടുകവഴി ജീവിതത്തിന്റെ സമസ്ഥമേഖലകളിലും സ്വാധീനം ചെലുത്തിയ വിവരവിനിമയ സാങ്കതികവിദ്യ സ്വായത്തമാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളും. അനുദിനം വികസിച്ചുകൊണ്ടിരിക്കുകയും, ജീവിതത്തെ മാറ്റിമറിക്കാനാകുംവിധം നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനും നമ്മെ പ്രാപ്തരാക്കുന്നു.

     10 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, 5 ലാപ്ടോപ്പുകള്‍, 3 പ്രിന്റര്‍, സ്കാനര്‍ കം ഫോട്ടോസ്റ്റാറ്റ്, എല്‍.സി.ഡി. പ്രൊജക്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. കുട്ടികളുടെ ആകാശവാണി വാര്‍ത്തകള്‍ വായിക്കാനും അടിയന്തിര അറിയിപ്പുകള്‍ നല്‍കാനും ഉപകരിക്കുന്നു.



Monday, 20 October 2014

സ്കൂള്‍തല പ്രവൃത്തിപരിചയ മേള

       ഷിറിബാഗിലു ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂളില്‍ സ്കൂള്‍തല പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍  ഷാഫി പുളിക്കൂര്‍ മേള ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ്. അധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനറും ഉപജില്ലാ പ്രവൃത്തിപരിചയ സെക്രട്ടറിയുമായ ബെന്നി.പി.ടി. പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീല പി.വി. നന്ദിപറഞ്ഞു.
പാഴ്വസ്തുക്കളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍......

പനയോല കൊണ്ടുള്ള ഉല്പന്നങ്ങള്‍

മുളയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍....

കടലാസുകൊണ്ട് പൂക്കള്‍ നിര്‍മിക്കല്‍
കടലാസുകൊണ്ട് പൂക്കള്‍ നിര്‍മിക്കല്‍
.....ചിരട്ടയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍......