Friday, 4 December 2015

അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു.


ശിരിബാഗിലൂ: ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളില്‍ നടക്കുന്ന കാസറഗോഡ് ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു. അറബിക് കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ CJHSS ചെമ്മനാട് 89 പോയിന്റുകളോടെ ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.എസ്. . നായന്മാര്‍മൂല 83 പോയിന്റുകളോടെ രണ്ടാം സ്ഥാനവും നേടി.      യുപി വിഭാഗത്തില്‍ ചെമ്മനാട് ജമാ‌അത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ 55 പോയിന്റുകളുമായി ഒന്നാം സ്ഥാനവും ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല 564 പോയിന്റുകളുമായി രണ്ടാം സ്ഥാനവും നേടി.      എല്‍.പി. വിഭാഗത്തില്‍ ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല, ചെമ്മനാട് ജമാ‌അത്ത് ഇംഗ്ലീഷ് മീഡിയം എന്നീ സ്ക്കൂളുകള്‍ 37 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം പങ്കിട്ടു.      സംസ്കൃതോത്സവത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ എസ്..ജി.കെ. എച്ച് സ്ക്കൂള്‍ 85 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനവും സി.എച്ച്.എസ്. സ്ക്കൂള്‍ ചട്ടഞ്ചാല്‍ 59 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു.പി. വിഭാഗത്തില്‍ 77 പോയിന്റുകള്‍ നേടി. എ.യു.പി. സ്ക്കൂള്‍ കരിവേടകം ഒന്നാം സ്ഥാനവും എ.യു.പി. സ്ക്കൂള്‍ മുന്നാട് 76 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും നേടി.

Wednesday, 25 November 2015

കാസറഗോഡ് ഉപജില്ല സ്കൂള്‍ കലോത്സവം, എല്‍.പി വിഭാഗം മലയാളം, കന്നഡ പ്രസംഗ വിഷയം - ജല രക്ഷ ജീവ രക്ഷ [ JALA RAKSHA JEEVA RAKSHA.]

 Kasaragod Sub District School Kalolsavam
LP Malayalam, Kannada Elocution Subject- JALARAKSHA JEEVA RAKSHA. 

Monday, 16 November 2015

കാസർക്കോട് ഉപജില്ല കായിക മേളയിൽ എൽ.പി റണ്ണർ അപ്പ് ട്രോഫി മുൻ മന്ത്രി സി.ടി. അഹമ്മദലി നൽകുന്നു. എ.ൽ.എ മാരായ എൻ, എ നെല്ലിക്കുന്നും കെ. കുഞ്ഞിരാമനും സമീപം


എൽ.പി. മിനി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ തേജസ്സിന് സി.ടി അഹമ്മദലി ട്രോഫി നൽകുന്നു


ഉളിയത്തടുക്ക ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനം


Sunday, 25 October 2015


നിര്യാതയായി

ഉളിയത്തടുക്ക. ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ കന്നഡ വിഭാഗം അധ്യാപിക സൂര്യകല പി.ജി. (50)നിര്യാതയായി. പരേതനായ ഗോകുല്‍ദാസിന്റെ ഭാര്യയാണ്. അച്ഛന്‍ പി.ജി.കുഞ്ഞികൃഷ്ണന്‍. അമ്മ പരേതയായ പി.ദേവകി. മകള്‍ ഹര്‍ഷിത പ്ലസ്സ് വണ്‍ വിദ്യാര്‍ഥിനി. സഹോദരങ്ങള്‍ വിജയലക്ഷ്മി, സുധ, മുക്തലത, അനിത. സംസ്കാരം നാളെ (26.10.2015). വിലാസം. കലാനിലയം, പി.എം.എസ് റോഡ് നുള്ളിപ്പാടി.