Sunday, 25 October 2015


നിര്യാതയായി

ഉളിയത്തടുക്ക. ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ കന്നഡ വിഭാഗം അധ്യാപിക സൂര്യകല പി.ജി. (50)നിര്യാതയായി. പരേതനായ ഗോകുല്‍ദാസിന്റെ ഭാര്യയാണ്. അച്ഛന്‍ പി.ജി.കുഞ്ഞികൃഷ്ണന്‍. അമ്മ പരേതയായ പി.ദേവകി. മകള്‍ ഹര്‍ഷിത പ്ലസ്സ് വണ്‍ വിദ്യാര്‍ഥിനി. സഹോദരങ്ങള്‍ വിജയലക്ഷ്മി, സുധ, മുക്തലത, അനിത. സംസ്കാരം നാളെ (26.10.2015). വിലാസം. കലാനിലയം, പി.എം.എസ് റോഡ് നുള്ളിപ്പാടി.

Thursday, 1 October 2015

       ശിരിബാഗിലൂ : ലോക വയോജന ദിനത്തോടുന്ബന്ധിച്ച് ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും സ്കൂളിലെ മുന്‍ അധ്യാപികയും പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഉളിയത്തടുക്കയുടെ മാതാവുമായ യു. രമണി ടീച്ചറെ സ്വവസതിയില്‍ എത്തി ആദരിച്ചു. മധുര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രവീന്ദ്ര റായ് എസ്, ഹെട്മിസ്സ്ട്രെസ്സ് ലീലാമണി എസ്, പി.ടി, ബെന്നി,സൂര്യകല, ലത്തീഫ് മംഗലശ്ശേരി , സ്കൂള്‍ ലീഡര്‍ സജ്ന തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday, 29 September 2015

Celebration of U-DISE DAY


തെരഞ്ഞടുപ്പ് ജോലിക്കാരുടെ വിവര ശേഖരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

http://www.edrop.gov.in/
2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ്‌ സൈറ്റായ www.keralabooks.org  ൽ നല്കിയിട്ടുണ്ട്.

Wednesday, 19 August 2015


ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലേക്കുള്ള  സൌജന്ന്യ മാതൃഭുമി പത്രം GCC ഗ്രൂപ്പ്‌ ഉളിയത്തടുക്ക സ്കൂള്‍ ലീഡര്‍ സജിനക്കു നല്‍കി ഉല്ഘാടനം ചെയ്യുന്നു. ഹെട്മിസ്ട്രസ്സ്  ലീലാമണി ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ് മജീദ്‌, ഹാരിസ് എസ്.കെ , ഇസ്മായീല്‍ ചൂരി,അസ്‌ലം ,സാദിക്ക് ഷാലിമാര്‍,ഹംസ ഉളിയത്തടുക്ക എന്നിവര്‍സംബന്ധിച്ചു .