Sunday, 25 October 2015


നിര്യാതയായി

ഉളിയത്തടുക്ക. ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ കന്നഡ വിഭാഗം അധ്യാപിക സൂര്യകല പി.ജി. (50)നിര്യാതയായി. പരേതനായ ഗോകുല്‍ദാസിന്റെ ഭാര്യയാണ്. അച്ഛന്‍ പി.ജി.കുഞ്ഞികൃഷ്ണന്‍. അമ്മ പരേതയായ പി.ദേവകി. മകള്‍ ഹര്‍ഷിത പ്ലസ്സ് വണ്‍ വിദ്യാര്‍ഥിനി. സഹോദരങ്ങള്‍ വിജയലക്ഷ്മി, സുധ, മുക്തലത, അനിത. സംസ്കാരം നാളെ (26.10.2015). വിലാസം. കലാനിലയം, പി.എം.എസ് റോഡ് നുള്ളിപ്പാടി.

Thursday, 1 October 2015

       ശിരിബാഗിലൂ : ലോക വയോജന ദിനത്തോടുന്ബന്ധിച്ച് ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും സ്കൂളിലെ മുന്‍ അധ്യാപികയും പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഉളിയത്തടുക്കയുടെ മാതാവുമായ യു. രമണി ടീച്ചറെ സ്വവസതിയില്‍ എത്തി ആദരിച്ചു. മധുര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. രവീന്ദ്ര റായ് എസ്, ഹെട്മിസ്സ്ട്രെസ്സ് ലീലാമണി എസ്, പി.ടി, ബെന്നി,സൂര്യകല, ലത്തീഫ് മംഗലശ്ശേരി , സ്കൂള്‍ ലീഡര്‍ സജ്ന തുടങ്ങിയവര്‍ സംബന്ധിച്ചു.