ജൂണ്‍ 26 - ലോക മയക്കുമരുന്നു
വിരുദ്ധ ദിനം! ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ലോകമെങ്ങും ബോധവത്കരണവും
പ്രതിഷേധവും വര്‍ദ്ധിച്ചു വരുന്നു. എന്നിട്ടും ലഹരി വസ്തുക്കളുടെ
ഉല്പാദനവും ഉപഭോഗവും കുറയുന്നില്ല എന്നതാണ് സത്യം.
മയക്കു
മരുന്നുകളുടെ ഉപയോഗം ശരീരത്തേയും മനസ്സിനേയും അങ്ങനെ ജീവിതത്തേയും
ബാധിക്കുന്നു. ഉന്മേഷത്തിനായി കഴിക്കുന്ന ഇത്തരം ദോഷവസ്തുക്കള്
വാസ്തവത്തില്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം തളര്‍ത്തുന്നു, ആവേശം
കെടുത്തുന്നു.
ലഹരി
വസ്തുക്കള്‍ കിട്ടാതാക്കുകയാണ് ബോധവത്കരണത്തേക്കാള്‍ ചിലപ്പോള്‍ ഗുണം
ചെയ്യുക. അപ്പോള്‍ വ്യാജന്മാര്‍ വരും കള്ളക്കടത്ത് വര്‍ദ്ധിക്കും എന്നൊരു
മറുന്യായവും കാണാതിരുന്നുകൂട. |
|
|