Friday, 28 November 2014
Monday, 17 November 2014
Tuesday, 11 November 2014
നവംബര്‍ 11, ദേശീയ വിദ്യാഭ്യാസ ദിനം
മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ
വിദ്യാഭ്യാസ ദിനമായി ആചരിക്കുകയാണ്.ദേശീയ വിദ്യാഭ്യാസ സമ്പ്രദായം
ആവിഷ്കരിക്കാനായി അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു ഇന്ത്യയുടെ
ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൌലാനാ അബ്ദുള്‍ കലാം ആസാദ്. വ്യത്യസ്തമായ പല ധാരകളിലൂടെ പല തലങ്ങളില്‍ വിദ്യാഭ്യാസം നടന്നിരുന്ന ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസത്തിന്‍റെ ശക്തമായ ഏകരൂപം ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. സൌജന്യ
പ്രൈമറി വിദ്യാഭ്യാസവും രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശക്തി
കേന്ദ്രങ്ങളും അദ്ദേഹത്തിന്‍റെ ചിന്തയില്‍ നിന്ന് ഉദയം കൊണ്ടതാണ്. രാജ്യത്തെ
എല്ലാ കുട്ടികള്‍ക്കും ജാതിമത പ്രാദേശിക ലിംഗ ഭേദമന്യേ മതിയായ ഗുണനിലവാരം
ഉള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം
ഉണ്ടാക്കിയെടുത്തത് മൌലാനാ അബ്ദുള്‍ കലാം ആസാദായിരുന്നു. ഇത് 1986 ല്‍
നിയമമായി വരികയും 1992 ല്‍ പരിഷ്കരിക്കുകയും ചെയ്തു.
പത്ത് + രണ്ട് + 3 എന്ന വിദ്യാഭ്യാസ ഘടന ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു.ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം കാത്തുകിടക്കുന്ന വിദ്യാഭ്യാസ അവകാശ ബില്‍ സൌജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന ഒന്നാണ്.
രാജ്യത്തിന്‍റെ സമ്പത്ത് ബാങ്കുകളിലല്ല, പ്രാഥമിക സ്കൂളുകളിലാണ് എന്ന് മൌലാന പറയാറുണ്ടായിരുന്നു. അയല്‍പക്ക സ്കൂള്‍, പൊതുസ്കൂള്‍ തുടങ്ങിയ സംവിധാനങ്ങളുടെയും പ്രയോക്താവായിരുന്നു അദ്ദേഹം
പത്ത് + രണ്ട് + 3 എന്ന വിദ്യാഭ്യാസ ഘടന ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു.ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം കാത്തുകിടക്കുന്ന വിദ്യാഭ്യാസ അവകാശ ബില്‍ സൌജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന ഒന്നാണ്.
രാജ്യത്തിന്‍റെ സമ്പത്ത് ബാങ്കുകളിലല്ല, പ്രാഥമിക സ്കൂളുകളിലാണ് എന്ന് മൌലാന പറയാറുണ്ടായിരുന്നു. അയല്‍പക്ക സ്കൂള്‍, പൊതുസ്കൂള്‍ തുടങ്ങിയ സംവിധാനങ്ങളുടെയും പ്രയോക്താവായിരുന്നു അദ്ദേഹം
Monday, 10 November 2014
Thursday, 6 November 2014
Wednesday, 5 November 2014
Tuesday, 4 November 2014
നവംബർ 4
- 1769 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
- 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
- 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
- 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
- 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ തൂതൻഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി
- 1945 - യുനെസ്കോ സ്ഥാപിതമായി.
- 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
- 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1984 - ഡെൽ സ്ഥാപിതമായി.
Monday, 3 November 2014
സാക്ഷരം ഉണര്‍ത്തു ക്യാമ്പ്
സാക്ഷരം പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഉണര്‍ത്തു ക്യാമ്പ് സംഘടിപ്പിച്ചു. മാനസികോല്ലാസവും സര്‍ഗാത്മകശേഷിയും പഠനാഭിമുഖ്യവും വളര്‍ത്താന്‍ ക്യാമ്പിലൂടെ സാധിച്ചു. കാസറഗോഡ് ബി.പി.ഒ. ഇന്‍ചാര്‍ജ് ജോയി.ജി. ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് എ.കെ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ലീലാമണി എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീല.പി.വി. നന്ദിയും പറഞ്ഞു. പി.ടി.എ, മദര്‍പി.ടി.എ. അംഗങ്ങള്‍ സന്നിഹിതരായിരുന്നു.
സാക്ഷരം ഉണര്‍ത്തുക്യാമ്പില്‍ വിജയന്‍ ശങ്കരംപാടി ക്ലാസ്സ് എടുക്കുന്നു. |
ബി.പി.ഒ. ഇന്‍ചാര്‍ജ് ജോയി.ജി. ഉത്ഘാടനം ചെയ്യുന്നു. |
മുന്‍ ബി.പി.ഒ ഇബ്രാഹിം മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു
Saturday, 1 November 2014
Subscribe to:
Posts (Atom)