Wednesday, 6 August 2014

ഹിരോഷിമ ദിനത്തോടനുബന്ധിച്ചു ഷിറിബാഗിലൂ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍. പി സ്കൂളിലെ കുട്ടികള്‍ ഉളിയത്തടുക്ക ടൗണില്‍ നടത്തിയ റാലി



               ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ഐക്യദാര്‍ഡ്യ സന്ദേശവുമായി ഒന്നാം തരത്തിലെ ജാബിദ്






                 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു ഷിറിബാഗിലൂ ഗവ: വെല്‍ഫെയര്‍ എല്‍. പി സ്കൂളിലെ കുട്ടികള്‍ ഉളിയത്തടുക്ക ടൗണില്‍ നടത്തിയ റാലിയില്‍നിന്ന്...

ഇന്ന് ഹിരോഷിമ ദിനം

                                                            ഇന്ന് ഹിരോഷിമ ദിനം

ഹിരോഷിമ ദുരന്തത്തിന്​ ഇന്ന് 69 വയസ്സ്. 1945 ല്‍ ഇതേ ദിവസമാണ്​ അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ആദ്യത്തെ അണുബോംബ്​ ആക്രമണം നടത്തിയത്​. പിന്നീട്​ ആഗസ്ത് 9 ന്​ നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം ക്രൂരത ആവര്‍ത്തിച്ചു.
ലിറ്റില്‍ ബോയ്... വിനാശത്തിന്‍റെ ഈ പര്യായ പദം അമേരിക്ക എ‍ഴുതിച്ചേര്‍ത്തിട്ട് ഇന്ന് 69 വര്‍ഷം തികയുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നര ലക്ഷത്തിലധികം വരുന്ന നിരപരാധികള്‍ക്കുമേല്‍ വന്നു പതിച്ച അണുബോംബിന്‍റെ ദുരിതം അവിടുത്തെ തലമുറകളെ മു‍ഴുവന്‍ വി‍ഴുങ്ങി.